ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. യോഗയുടെ പ്രാധാന്യം ജീവിതത്തില്‍ വ്യക്തമാക്കാനാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും നടന്നുവന്ന ആഘോഷങ്ങള്‍ ഇത്തവണ വെര്‍ച്വലായാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ യോഗ ദിനത്തിന്റെ ഭാഗമായ യോഗാ പ്രദര്‍ശനം നടക്കും.
കൊവിഡ് സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം.
യോഗ ദിനത്തില്‍ എല്ലാവര്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ഇത്തവണ വെർച്വലായാണ് സംസ്ഥാന സർക്കാരുകളും യോഗാ ദിനം ആചരിക്കുന്നത്.
"വീട്ടിൽ യോഗാ കുടുംബത്തോടൊപ്പം യോഗാ"
'ഇന്ത്യയുടെ പുരാതന പാര്യമ്പര്യത്തിന്റേയും വിലമതിക്കാനാവാത്ത സമ്മാനമാണ് യോഗ. ഇത് മനസ്സിന്റേയും ശരീരത്തിന്റെയും ഐക്യം ഉള്‍ക്കൊള്ളുന്നു, ചിന്തയും പ്രവര്‍ത്തനവും, സംയമനവും പൂര്‍ത്തീകരണവും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഐക്യം, ആരോഗ്യത്തിനും ക്ഷേമത്തിനും സമഗ്രമായ സമീപനം. ഇത് വ്യായാമത്തെക്കുറിച്ചല്ല, നിങ്ങളുമായും ലോകവുമായും പ്രകൃതിയുമായും ഐക്യത്തിന്റെ അര്‍ത്ഥം കണ്ടെത്തുക എന്നതാണ്.'
ഐക്യരാഷ്ട്രസഭയുടെ 69-ആമത് സമ്മേളനത്തിെന്റെ ഉദ്ഘാടന വേളയില്‍ നടന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണിവ. അദ്ദേഹമാണ് ആ സമ്മേളനത്തില്‍ വച്ച് ജൂണ്‍ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചതും.
193 അംഗ രാഷ്ട്രങ്ങളില്‍ 175 എണ്ണത്തിന്‍്റെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടാതെ തന്നെ 2014 ഡിസംബര്‍ 14-ന് അംഗീകരിക്കപ്പെടുകയുണ്ടായി. 2015 ജൂണ്‍ 21 ന് ആദ്യ യോഗാ ദിനം ആചരിച്ചു. അന്നു മുതല്‍ വിവിധ രാജ്യങ്ങളില്‍ യോഗാ ദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു.
No comments:
Post a Comment